ന്യൂദൽഹി- ഇന്ത്യൻ പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ചക്കിടയാക്കിയ സംഭവത്തിൽ ബി.ജെ.പി എം.പി പ്രതിക്കൂട്ടിൽ. ബി.ജെ.പി എം. പ്രതാപ് സിംഹയുടെ ഓഫീസാണ് പാർലമെന്റിന്റെ ഗ്യാലറിയിൽനിന്ന് താഴേക്ക് ചാടി ചേംബറിലേക്ക് ഓടിക്കയറിയ രണ്ടു പേർക്ക് പാസ് നൽകിയതെന്ന് ബി.എസ്.പി എം.പി ഡാനിഷ് അലി പറഞ്ഞു. ഗ്യാസ് കാനിസ്റ്ററുകളുമായാണ് ഇരുവരും പാർലമെന്റിനകത്തേക്ക് പ്രവേശിച്ചത്. ഇന്ന്(ബുധനാഴ്ച) ഉച്ചക്ക് 1.02-നാണ് സംഭവം. ലോക്‌സഭയുടെ സി.സി.ടി.വി സംവിധാനത്തിൽ അവിശ്വസനീയമായ ദൃശ്യങ്ങളാണ് ഈ സമയത്ത് കണ്ടത്. കടും നീല ഷർട്ട് ധരിച്ച ഒരാൾ, പിടിക്കപ്പെടാതിരിക്കാൻ ഡെസ്‌കുകൾക്ക് മുകളിലൂടെ ചാടുന്നതും ഗാലറിയിൽ പുക ചീറ്റുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലൂടെ ലോകം കണ്ടു. ലോക്‌സഭാ എംപിമാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് ഇരുവരെയും കീഴടക്കിയത്. 'അവനെ പിടിക്കൂ, അവനെ പിടിക്കൂ' എന്ന് നിലവിളിക്കുന്ന ശബ്ദവും കേട്ടിരുന്നു.
സന്ദർശക ഗാലറിയിൽ നിന്ന് ആരോ താഴെ വീണതാണെന്നാണ് താൻ ആദ്യം കരുതിയതെന്ന് കോൺഗ്രസ് എം.പി കാർത്തി ചിദംബരം പറഞ്ഞു. 'രണ്ടാമത്തേയാൾ ചാടിയശേഷമാണ് സുരക്ഷാ വീഴ്ചയാണെന്ന് മനസ്സിലായത്... വാതകം വിഷലിപ്തമായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞ
പാർലമെന്റ് മന്ദിരത്തിന് പുറത്ത് മഞ്ഞകലർന്ന പുക പുറന്തള്ളുന്ന ക്യാനുകളുമായി പ്രതിഷേധിച്ചതിന് മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. നീലം (42), അമോൽ ഷിൻഡെ (25) എന്നിവരെയാണ് ട്രാൻസ്‌പോർട്ട് ഭവനു മുന്നിൽ തടഞ്ഞുവെച്ചതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.