പട്‌ന - വിവാഹത്തില്‍ നിന്ന് പിന്‍മാറിയ കാമുകനോടുള്ള പ്രതികാരമായി ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍. ബിഹാറിലെ വൈശാലി ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. സരിത കുമാരിയെന്ന 24 കാരിയാണ് തന്റെ കാമുകനായ ധര്‍മ്മേന്ദ്ര കുമാറിന്് നേരെ ആസിഡ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ധര്‍മ്മേന്ദ്ര കുമാര്‍ സരിത കുമാരിയെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ യുവതിയെ സഹായിച്ച മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നു. ധര്‍മ്മേന്ദ്ര കുമാറും സരിതയും അയല്‍ക്കാരായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വൈശാലി പൊലീസ് പറഞ്ഞു.