ലണ്ടന്‍-ഹാരി പോട്ടറിന്റെ ആദ്യത്തെ പതിപ്പുകളിലൊന്ന് ലേലത്തില്‍ വിറ്റുപോയത് 55,000 പൗണ്ടിന്. അതായത് ഇന്ത്യന്‍ രൂപയില്‍ 57 ലക്ഷത്തിന് മുകളില്‍ വരും ഇത്. ഹാരി പോട്ടര്‍ ആന്റ് ദ ഫിലോസഫേഴ്‌സ് സ്റ്റോണിന്റെ ഈ ഹാര്‍ഡ്ബാക്ക് കോപ്പി 1997 -ല്‍ പ്രസിദ്ധീകരിച്ചതാണ്. ഒരു കടയുടെ ബാര്‍ഗെയിനിംഗ് ബക്കറ്റില്‍ നിന്നും കണ്ടെത്തി 1100 രൂപയില്‍ താഴെ നല്‍കി വാങ്ങിയ പുസ്തകമാണ് ഇപ്പോള്‍ 57 ലക്ഷത്തിന് വിറ്റിരിക്കുന്നത്.
എഡിന്‍ബര്‍ഗിന് സമീപം താമസിക്കുന്ന ഒരു സ്‌കോട്ടിഷ് വനിതയാണ് 1990 -കളുടെ അവസാനത്തില്‍ വെസ്റ്റര്‍ റോസില്‍ ഒരു ഫാമിലി കാരവന്‍ വെക്കേഷനിടെ ഈ പുസ്തകം കണ്ടെത്തിയത്. അന്ന് അവരത് വാങ്ങുകയായിരുന്നു. അവരത് വാങ്ങുമ്പോള്‍ അതിന്റെ വില 1048 രൂപയായിരുന്നു. പിന്നീടത് പ്രശസ്ത ലേലശാലയായ ഹാന്‍സണ്‍സ് ഓക്ഷനേഴ്സിന് നല്‍കി. ഹാന്‍സണ്‍സ് പറഞ്ഞത്, ഈ പുസ്തകം അതിന്റെ ആദ്യത്തെ പ്രിന്റുകളില്‍ നിന്നും പുസ്തകശാലകളിലേക്ക് വിതരണം ചെയ്ത 200 കോപ്പികളില്‍ ഒന്നാണ് എന്നാണ്.
ആ പുസ്തകത്തിനെ കുറിച്ചോ എഴുത്തുകാരിയായ ജെകെ റൗളിംഗിനെ കുറിച്ചോ ആര്‍ക്കും കൂടുതലായി ഒന്നും അറിയാതിരുന്ന കാലത്താണ് താന്‍ ഈ പുസ്തകം വാങ്ങിയത് എന്നാണ് സ്‌കോട്ടിഷ് വനിത പറയുന്നത്. അവര്‍ തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
പുസ്തകത്തില്‍ വിദ?ഗ്ദ്ധനായ ജിം സ്പെന്‍സര്‍ പറഞ്ഞത് പുസ്തകം കണ്ടുപിടിച്ചത് ഒരു ?ഗംഭീരസംഭവമാണ് എന്നായിരുന്നു. ഇത് ആദ്യത്തെ കോപ്പികളില്‍ ഒന്നാണ്. അത് നന്നായി സംരക്ഷിക്കപ്പെട്ട നിലയിലാണ് ഉള്ളത് എന്നും അദ്ദേഹം പറയുന്നു.ഹാരി പോട്ടര്‍ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍ ഹാരിപോട്ടര്‍ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ്.