അഹമ്മദാബാദ്-അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിയായ മോഹിത് പാണ്ഡെയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. സോഷ്യല്‍ മീഡിയയില്‍ മോഹിത് പാണ്ഡേയുടേതെന്ന പേരില്‍ വ്യാജ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഹിതേന്ദ്ര പിതാഡിയയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 469, 509, ഐ പി സി 295 എ, ഐ ടി ആക്റ്റ് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പൂജാരിയായ മോഹിത് പാണ്ഡെ യുവതിയുമായി അടുത്തിടപഴകുന്ന അശ്ലീല ചിത്രമാണെന്ന തരത്തിലായിരുന്നു വ്യാജ പ്രാചാരണം. നിരവധി പേര്‍ സമാനമായി ഈ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അശ്ലീല വീഡിയോക്കും ചിത്രത്തിനും ഒപ്പം, 'ഇയാളാണോ അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിയാകുന്നത്' എന്ന കുറിപ്പും ഹിതേന്ദ്ര പിതാഡിയ പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്ന് ഹിതേന്ദ്ര പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.
വ്യാജ അശ്ലീല ചിത്രത്തില്‍ നെറ്റിയില്‍ കുറിതൊട്ട് പൂജാരിയോട് സാമ്യമുള്ള ഒരു ചിത്രമാണ് പ്രചരിക്കുന്നത്. ഡി ഹിന്റന്റ് ഫാക്ട് ചെക്ക് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രചരിക്കുന്ന ചിത്രത്തിലേയും വീഡിയോയിലേയും ദമ്പതികളുടെ നിരവധി വീഡിയോകള്‍ പോണ്‍ വെബ്‌സൈറ്റില്‍ കാണ്ടെത്തിയിട്ടുണ്ട്. വീഡിയോ മറ്റൊരാളുടേതാണെന്നും, വീഡിയോയ്ക്ക് മോഹിത് പാണ്ഡെയുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ദൂധേശ്വര്‍ നാഥ് വേദ് വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥി മോഹിത് പാണ്ഡെയെ അടുത്തിടെയാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിയായി തെരഞ്ഞെടുത്തത്. പൂജാരികള്‍ക്കായി നടത്തിയ 3000 പേരുടെ അഭിമുഖങ്ങളില്‍ നിന്ന് 20 പേരെ തിരഞ്ഞെടുത്തിരുന്നു. അവരില്‍ ഒരാളായി മോഹിതിനെയും തെരഞ്ഞെടുത്തിരുന്നു.