ജിദ്ദ- അൽ ജൗഫിലും കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന്(ചൊവ്വ)പുലർച്ചെ രണ്ടു മുതൽ നാളെ(ബുധൻ)രാവിലെ അഞ്ചുവരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മക്ക മേഖലയിലും നാളെ രാവിലെ എട്ടു വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത തോതിൽ മഴ പെയ്തിട്ടുണ്ട്. ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് മഴ പെയ്തത്.