കാസര്‍കോട്-കാണാതായ യുവതിയെ തോട്ടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള, അടുക്കസ്ഥല പാണ്ടിഗയയിലെ ദിവ്യ(28)യാണ് മരിച്ചത്. ദിവ്യയെ തിങ്കളാഴ്ച വൈകുന്നേരം മുതലാണ് കാണാതായത്. വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം തോട്ടത്തിലെ കിണറില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും ബദിയഡുക്ക പോ ലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. ഭര്‍ത്താവ് യോഗേഷ്. മക്കള്‍: ഭരദ്വാജ്, കുശി. സഹോദരങ്ങള്‍: നളിനി, ജയശ്രീ, ജയ, ദീപിക. കര്‍ണാടക ഉജ്‌രെയിലെ ദീക്കയ്യപുട്ടമ്മ ദമ്പതികളുടെ മകളാണ് ദിവ്യ.