Sorry, you need to enable JavaScript to visit this website.

പാകിസ്താനില്‍ സൈനികത്താവളത്തിന് നേരെ ചാവേറാക്രമണം; 23 പേര്‍ കൊല്ലപ്പെട്ടു

കറാച്ചി- സൈനികത്താവളത്തിന് നേരെ ചാവേറാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. 

ദേര ഇസ്മായില്‍ ഖാന്‍ ജില്ലയിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലെ സൈനിക താവളത്തിന് നേരെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലയിലാണ് ദേര ഇസ്മായില്‍ ഖാന്‍.

പാക് താലിബാനുമായി ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പ് തെഹരിക്-ഇ -ജിഹാദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാല്‍ ആക്രമണത്തെ കുറിച്ച് പാക് സൈന്യം പ്രതികരണം നടത്തിയിട്ടില്ല. 

താത്ക്കാലിക സൈനിക താവളം പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂള്‍ കെട്ടിടത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനമെത്തി പൊട്ടിത്തെറിക്കുകയായിരുന്നു.

Latest News