ബംഗളൂരു- ബി.ജെ.പിയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെച്ചൊല്ലി മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍നിന്ന് പിരിഞ്ഞ ജനതാദള്‍ (സെക്കുലര്‍) വിഭാഗം, 'യഥാര്‍ഥ ജെഡി (എസ്)' ആയി പ്രഖ്യാപിക്കുകയും ദേവഗൗഡയെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തു. മകന്‍ കുമാരസ്വാമിയേയും പുറത്താക്കിയിട്ടുണ്ട്. സമാന്തര ദേശീയ പ്ലീനറിയില്‍ പാസാക്കിയ പ്രമേയങ്ങളിലാണ് നടപടി.
കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റ് സി.എം ഇബ്രാഹിമിനെയും മുന്‍ ദേശീയ വൈസ് പ്രസിഡന്റ് സി കെ നാണുവിനെയും ഡിസംബര്‍ 9 ന് ദേവഗൗഡ പുറത്താക്കിയിരുന്നു. വിമതഗ്രൂപ്പ് തിങ്കളാഴ്ച സ്വന്തം ദേശീയ പ്ലീനറി നടത്തി പുതിയ പാര്‍ട്ടി അധ്യക്ഷനായി സി.കെ. നാണുവിനെ നിയമിച്ചു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള സഖ്യം തള്ളിക്കളയുന്ന പ്രമേയം യോഗത്തില്‍ വിമത ജെ.ഡി.എസ് പാസാക്കി.