ഡബ്ലിൻ-അയർലൻഡിൽ മലയാളി നഴ്‌സ് അന്തരിച്ചു. രാമമംഗലം ഏഴാക്കർണ്ണാട് ചെറ്റേത്ത് വീട്ടിൽ പരേതനായ സി.സി. ജോയിയുടെയും ലിസി ജോയിയുടെയും മകളും, കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തിൽ വീട്ടിൽ പോളിന്റെ ഭാര്യയുമായ ജെസി പോൾ (33) ആണ് മരിച്ചത്. ട്രലിയിലെ ഔർ ലേഡി ഓഫ് ഫാത്തിമ കെയർഹോമിൽ രണ്ട് വർഷം മുൻപാണ് നഴ്‌സായി ജോലി ലഭിച്ച് ജെസി അയർലൻഡിൽ എത്തിയത്. തുടർന്ന് കുടുംബസമേതം താമസം തുടങ്ങിയ ജെസിക്ക് രണ്ട് മാസം മുൻപാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ലഭിക്കുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒക്ടോബറിൽ നടത്തിയ പരിശോധനയിൽ അർബുദം കണ്ടെത്തുന്നത്. ജോലിയിൽ പ്രവേശിക്കാനിരുന്ന ഹോസ്പിറ്റലിന്റെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മണ്ണത്തൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി ഇടവകാംഗങ്ങൾ ആണ്. ഏഴ് വയസുകാരിയായ ഇവ അന്ന പോളാണ് ഏക മകൾ. ജോസി ജോയി ഏക സഹോദരനും. സംസ്‌കാരം പിന്നീട് നാട്ടിൽ നടത്തും.