റിയാദ് - സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഡോ. തോമസ് ബാച്ചും കൂടിക്കാഴ്ചയും ചർച്ചയും നടത്തി. സൗദിയിലും ലോകത്തും ഒളിംപിക്, കായിക പ്രസ്ഥാനത്തിന്റെ വികസനത്തിനും അഭിവൃദ്ധിയിലും പ്രതിഫലിക്കുന്ന നിലക്ക് സൗദി അറേബ്യയും ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റിയും തമ്മിലുള്ള ബന്ധങ്ങൾ ഇരുവരും വിശകലനം ചെയ്തു. സ്പോർട്സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ, സൗദി ഒളിംപിക്, പാരാലിംപിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഫഹദ് ബിൻ ജലവി ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി വൈസ് പ്രസിഡന്റ് സെർ മിയാംഗ് എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.