ന്യൂദൽഹി- രാജസ്ഥാൻ മുഖ്യമന്ത്രിയായി ബി.ജെ.പി ഭജൻ ലാൽ ശർമയെ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഭജൻ ലാൽ ശർമ എം.എൽ.എയാകുന്നത്. വസുന്ധര രാജ സിന്ധ്യയുടെ കനത്ത എതിർപ്പ് മറികടന്നാണ് രാജസ്ഥാനിൽ പുതിയ മുഖ്യമന്ത്രിയെ ബി.ജെ.പി പ്രഖ്യാപിച്ചത്. മധ്യപ്രദേശ്, ഛത്തീസ് ഗഢ് സംസ്ഥാനങ്ങളുടെ മാതൃകയില്‍ രാജസ്ഥാനിലും രണ്ടു ഉപമുഖ്യമന്ത്രിമാരെ ബി.ജെ.പി രാജസ്ഥാനിലും നിയമിച്ചു.