ന്യൂദല്‍ഹി-2023 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് ചന്ദ്രയാന്‍ 3 യുടെ വിക്ഷേപണവുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. ചന്ദ്രോപരിതലത്തിലെത്തുന്ന രാജ്യത്തെ ആദ്യ വിജയ വിക്ഷേപണം എന്ന തരത്തിലാണ് ചന്ദ്രയാന്‍ 3 ഇത്രമാത്രം ശ്രദ്ധയാകര്‍ഷിച്ചത്.
'ഇയര്‍ ഇന്‍ സെര്‍ച്ച് 2023' പട്ടികയില്‍ വാര്‍ത്ത, വിനോദം, ട്രോളുകള്‍, യാത്ര, പാചകക്കുറിപ്പുകള്‍ തുടങ്ങി എല്ലാ മേഖലകളും ഉള്‍പ്പെടും. പിന്നാലെ, ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ളവര്‍ ചന്ദ്രയാനെ തിരഞ്ഞെത്തിയിരുന്നു. ചന്ദ്രയാന്‍ -3 ന്റെ ചരിത്രപരമായ വിജയം വാര്‍ത്താ തലക്കെട്ടില്‍, ചന്ദ്രനിലേക്കുള്ള ബഹിരാകാശ പേടകത്തിന്റെ യാത്ര എന്നിങ്ങനെയായിരുന്നു തിരഞ്ഞത്.
എന്താണ് ഹമാസ് എന്ന് തെരഞ്ഞെത്തിയവരും ഉണ്ട്. അന്തരിച്ച ഫ്രണ്ട്‌സ് സീരീസ് താരം മാത്യു പെറിയെ കുറിച്ചും മണിപ്പൂര്‍, ഒഡീഷ ട്രെയിന്‍ അപകടം എന്നിവയും ഗൂഗിള്‍ സെര്‍ച്ച് ഹിറ്റുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം, ഇസ്രായില്‍ വാര്‍ത്തകള്‍, സതീഷ് കൗശിക്, ബജറ്റ് 2023, തുര്‍ക്കി ഭൂചലനം, ആതിഖ് അഹമ്മദ്, ഒഡീഷ ട്രെയിന്‍ ദുരന്തം എന്നിവയും ആളുകള്‍ ഗൂഗിളില്‍ തെരഞ്ഞ സംഭവങ്ങളാണ്. എന്താണ് എന്ന് ചേര്‍ത്തുള്ള ചോദ്യങ്ങളില്‍ ജി 20, ഏകീകൃത സിവില്‍ കോഡ്, ചാറ്റ് ജിപിടി, ഹമാസ്, ഐപിഎല്ലിലെ ഇംപാക്ട് പ്ലെയര്‍ എന്താണ്? തുടങ്ങിയവയും തെരഞ്ഞവയിലുള്‍പ്പെടുന്നു.