ന്യൂദല്‍ഹി- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി ശരിവച്ച സുപ്രീംകോടതി വിധി ക്കെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീം കോടതി വിധി അസ്വസ്ഥപ്പെടുത്തുന്നതാണെന്നാണ് യെച്ചൂരി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് നടത്തുവാന്‍ എന്തുകൊണ്ടാണ് ഇത്രയും സമയം അനുവദിച്ചതെന്നും യെച്ചൂരി ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഭാവിയില്‍ മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടായേക്കുമെന്ന ആശങ്കയും സീതാറാം യെച്ചൂരി പങ്കുവച്ചു.