Sorry, you need to enable JavaScript to visit this website.

ലോകത്തിന്റെ വിലാപത്തിന് പുല്ലുവില, ഗാസയിൽ ആയിരങ്ങളെ കൊല്ലുന്നത് ഇസ്രായിൽ തുടരുന്നു

ഗാസ-ലോകത്തിന്റെ ഒന്നടങ്കമുള്ള വിലാപങ്ങൾ അവഗണിച്ച് ഗാസക്ക് നേരെ ഇസ്രായിൽ സൈന്യം നടത്തുന്ന അതിക്രൂരമായ ആക്രമണം ഇടതടവില്ലാതെ തുടരുന്നു. ഇസ്രായിൽ തൊടുത്തുവിട്ട കനത്ത മിസൈലാക്രമണത്തിൽ ഗാസയിലുടനീളം തീ കത്തുകയാണ്. അതേസമയം ഗാസയുടെ തെക്കൻ ഭാഗത്ത് കരയുദ്ധവും നടക്കുന്നുണ്ട്. 
അൽ ജസീറ പത്രപ്രവർത്തകൻ അനസ് അൽഷെരീഫിന്റെ 67 കാരനായ പിതാവ് വടക്കൻ ഗാസയിലെ കുടുംബ വീടിന് നേരെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

യുദ്ധത്തിന്റെ തുടക്കത്തിൽ ഗാസയിൽ രൂപപ്പെട്ടത്  മാനുഷിക പ്രതിസന്ധിയായിരുന്നെങ്കിൽ നിലവിൽ അത് ഒരു മാനുഷിക ദുരന്തമായി മാറി. 
യുഎൻആർഡബ്ല്യുഎ നിലവിൽ ഗാസയിൽ ആസൂത്രണം ചെയ്തതിന്റെ ഒമ്പത് മടങ്ങ് ആളുകൾ അഭയാർത്ഥികളായി എത്തുന്നുണ്ടെന്ന് യുഎന്നിന്റെ പലസ്തീൻ ദുരിതാശ്വാസ ഏജൻസിയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ പറഞ്ഞു.

'1.3 ദശലക്ഷം ആളുകൾ ഇപ്പോൾ ക്യാമ്പുകളിൽ തിങ്ങിനിറഞ്ഞിരിക്കുന്നു. ഷെൽട്ടറുകളിൽ സുരക്ഷിതരല്ലെന്നും രോഗം പടരുകയാണെന്നും അവർ വ്യക്തമാക്കി. ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണമില്ല, അവർക്ക് വിശക്കുന്നു. ഡയറക്ടർ വ്യക്തമാക്കി. സഹായവുമായി എത്തുന്ന ട്രക്കുകൾ തടഞ്ഞുനിർത്തി ആളുകൾ ഭക്ഷണം കണ്ടെത്തുകയാണ്. ആളുകൾ അക്ഷരാർത്ഥത്തിൽ ആ ട്രക്കുകളിൽ നിന്ന് ഭക്ഷണം എടുത്ത് കഴിക്കാൻ തുടങ്ങി. യുദ്ധം തുടർന്നാൽ ഗാസ കൂടുതൽ അഗാധമായ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും. ഗസ്സയിലെ സ്ഥിതി മെച്ചപ്പെടുത്താൻ വെടിനിർത്തലിന് മാത്രമേ കഴിയൂ. എന്നാൽ ഈ ആവശ്യം ആരും പരിഗണിക്കുന്നേയില്ല.
 

Latest News