Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ ചെയ്തത് പോലെ തന്നെ ശാരീരികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഡാലോചന നടത്തിയെന്ന് ഗവര്‍ണ്ണര്‍

തിരുവനന്തപുരം -  കണ്ണൂരില്‍ ചെയ്തതുപോലെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തനിക്കെതിരെ എസ് എഫ് ഐക്കാര്‍ ആക്രമണം നടത്തിയതെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ .റോഡ് ഭരിക്കാന്‍ ഒരു ക്രിമിനലുകളെയും താന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെ? ഈ ഗുണ്ടകളാണോ കേരളം ഭരിക്കുന്നത്.  മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ് ഗുഢാലോചനയ്ക്ക് പിന്നില്‍. കാര്‍ ആക്രമിക്കുന്നതാണോ ജനാധിപത്യം. അവര്‍ മുഖ്യമന്ത്രിയുടെ കാര്‍ ആക്രമിക്കുമോയെന്നും ഗവര്‍ണ്ണര്‍ ചോദിച്ചു. കണ്ണൂരില്‍ ചെയ്തതുപോലെ എന്നെ ശാരീരികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് ഈ പ്രതിഷേധം. ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ല. ജനങ്ങള്‍ക്ക് ഇവിടെ എന്തു സുരക്ഷയാണുള്ളതെന്നും ഗവര്‍ണ്ണര്‍ ചോദിച്ചു.

 

Latest News