Sorry, you need to enable JavaScript to visit this website.

പള്ളിക്കമ്മിറ്റിക്കാര്‍ കൂട്ടത്തോടെ കാണാനെത്തി; എം.എല്‍.എ മുങ്ങി

മഡ്ഗാവ്- ഗോവയില്‍ മസ്ജിദുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യാനെത്തിയ കമ്മിറ്റി ഭാരവാഹികള്‍ക്ക് മുഖം കൊടുക്കാതെ മഡ്്ഗാവ് എം.എല്‍.എ ദിഗംബര്‍ കാമത്ത് മുങ്ങി.
മല്‍ഭട്ടിലെ സുന്നി ജാമിഅ മസ്ജിദ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘമാണ്  എംഎല്‍എ ദിഗംബര്‍ കാമത്തിന്റെ വസതിയിലെത്തി നിരാശരായി മടങ്ങിയത്.
മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് എടുത്തിരുന്നെങ്കിലും എം.എല്‍.എ സ്ഥലത്തില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നിരാശയോടെയാണ് വീട്ടിലേക്ക് മടങ്ങുന്നതെന്ന് അംഗങ്ങള്‍ പറഞ്ഞു.
തിരക്കിലായതിനാലാണ് പ്രതിനിധി സംഘത്തെ കാണാന്‍ കഴിയാതിരുന്നതെന്ന് എംഎല്‍എ അവകാശപ്പെട്ടു
ഞായറാഴ്ച രാവിലെ സ്ഥലത്തതില്ലായിരുന്നുവെന്നും അതിനാല്‍ പ്രതിനിധി സംഘത്തെ കാണാന്‍ സാധിച്ചില്ലെന്നും എംഎല്‍എ പറഞ്ഞു. പക്ഷേ, താന്‍ ചര്‍ച്ചക്കായി കുറച്ച് അംഗങ്ങളെ മാത്രമേ വിളിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. വലിയ സംഘമാണ് വന്നതെന്നും  സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോയും അഭിപ്രായങ്ങളും പോസ്റ്റ് ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏതെങ്കിലും വിഷയത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ഇങ്ങനെയാണോ? എന്നോട് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിച്ച വിഷയം എന്താണെന്ന് പോലും അവര്‍ എന്നെ അറിയിച്ചിട്ടില്ല. ഞാന്‍ മസ്ജിദിനോട് ചേര്‍ന്നാണ് താമസിക്കുന്നത്-കാമത്ത് പറഞ്ഞു.
മുസ്ലീം സമുദായം എക്കാലത്തും ദിഗംബര്‍ കാമത്തിനെ പിന്തുണച്ചവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരായ വിമര്‍ശം.
സ്ഥലത്തുണ്ടാകില്ലെന്ന് അറിയിക്കാനോ അപ്പോയിന്റ്‌മെന്റ് മാറ്റി നല്‍കാനോ  ഉള്ള മര്യാദ എം.എല്‍.എ കാണിച്ചില്ലെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കുറ്റപ്പെടുത്തി.  
കഴിഞ്ഞ 30 വര്‍ഷമായി ഖബര്‍സ്ഥാന്‍ പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്നും പ്രതിനിധി സംഘം വ്യക്തമാക്കി.

 

Latest News