ന്യൂദൽഹി- മധ്യപ്രദേശിൽ പുതിയ മുഖ്യമന്ത്രിയായി മോഹൻ യാദവിനെ ബി.ജെ.പി പ്രഖ്യാപിച്ചു. ശിവരാജ് സിംഗ് ചൌഹാൻ സർക്കാറിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു യാദവ്. ഉജ്ജയിൻ ദക്ഷിണ് സീറ്റിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഉജ്ജൈൻ ജില്ലയിൽ നിന്ന് മൂന്ന് തവണ 58 കാരനായ യാദവ് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രിമാരായി ജഗദീഷ് ദേവ്‌റയെയും രാജേഷ് ശുക്ലയെയും തിരഞ്ഞെടുത്തു.
മുൻ കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ നിയമസഭാ സ്പീക്കറായി നിയമിച്ചു. തോമർ മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.