ന്യൂദല്‍ഹി - ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവെച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത് പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള ഇന്നത്തെ സുപ്രീം കോടതി വിധി ചരിത്രപരവും 2019 ഓഗസ്റ്റ് 5-ന് ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്ത തീരുമാനത്തെ ഭരണഘടനാപരമായി ശരിവെക്കുന്നതുമാണ്. ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ സഹോദരി സഹോദരന്മാര്‍ക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണിത്. കോടതിയുടെ അഗാധമായ അറിവ് കൊണ്ട്, ഇന്ത്യക്കാര്‍ എന്ന നിലയില്‍ നാം കാത്തുസൂക്ഷിക്കുന്ന ഐക്യത്തിന്റെ സത്തയെ ശക്തിപ്പെടുത്തിയിരിക്കുന്നു'- നരേന്ദ്ര മോഡി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ചെയ്തു.