കൊല്ലം - ഓയൂരില്‍ ആഭിഗേല്‍ സാറ എന്ന ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത് പത്മകുമാറിന്റെയും കുടുംബത്തിന്റെയും ഒരു ടെസ്റ്റ ഡോസ് മാത്രമായിന്നുവെന്ന് തിരിച്ചറിഞ്ഞ് പോലീസ്. ഇവരുടെ മറ്റു പദ്ധതികളെക്കുറിച്ചറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് അന്വേഷണ സംഘം. ഒറ്റയ്ക്ക് താമസിക്കുന്നതും സഞ്ചരിക്കുന്നതുമായ വൃദ്ധരെ കണ്ടെത്തി അവരുടെ ആഭരണങ്ങള്‍ കവരുക, കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടുക, ഹണി ട്രാപ്പില്‍ കുടുക്കി പണം വാങ്ങുക, കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുക തുടങ്ങിയ നടത്തി പെട്ടെന്ന് പണം സമ്പാദിക്കാനായി വിശദമായ പദ്ധതികളാണ് ഇവര്‍ തയ്യാറാക്കിയത്. കുട്ടിയെ തട്ടിയെടുക്കുകയെന്ന ആദ്യം ഓപ്പറേഷന്‍ തന്നെ അല്‍പ്പം പാളിയതുകൊണ്ടാണ് ഇവര്‍ പിടിയിലായത്. അല്ലെങ്കില്‍ കേരളത്തിലെ വലിയ ക്രിമിനല്‍ സംഘമായി ഇവര്‍ വളരുമായിരുന്നെന്ന് പോലീസ് തിരിച്ചറിയുന്നു. പ്രതികളായ പത്മകുമാര്‍ ഭാര്യ അനിത കുമാരി മകള്‍ അനുപമ എന്നിവരില്‍ നിന്ന് പിടിച്ചെടുത്ത് നോട്ടുബുക്കുകളില്‍ നിന്നാണ് ഇതിന്റെയെല്ലാം തെളിവുകള്‍ ലഭിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വിവിധ സ്ഥലങ്ങളില്‍ പോയി വൃദ്ധരെ നിരീക്ഷിച്ച് അവരുടെ കൈവശമുള്ള ആഭരണങ്ങളുടെ വിവരങ്ങള്‍ ഇവര്‍ നോട്ട് ബുക്കില്‍ പ്രത്യേകം എഴുതി സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇതിന്റെയാല്ലാം ബുദ്ധി കേന്ദ്രം അനിതാകുമാരിയാണെന്നും പോലീസിന് വ്യക്തമായി. ഓരോ സ്ഥലത്തിന്റെ ലൊക്കേഷനും അവിടെയെത്താനുള്ള വഴികളും തിരിച്ചുപോരാനുള്ള വഴികളും കണ്ടെത്തിയ വൃദ്ധരുടെ കൈവശമുള്ള മാലയുടെയും വളകളുടെയുമെല്ലാം വിവരങ്ങളും നോട്ട്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അനിതാകുമാരിയും അനുപമയും ചേര്‍ന്നാണ് ഇതെല്ലാം രേഖപ്പെട്ടുത്തിയത്. അനുപമയെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയതിന്റെ വിശദാംശങ്ങളും പോലീസിന് ലഭിച്ചു. ഇപ്പോള്‍ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട പ്രതികളെ ചോദ്യം ചെയ്യുമ്പോള്‍ ഇവരുടെ ക്രിമിനല്‍ ബുദ്ധിയുടെയും അതിന് വേണ്ടിയുള്ള പദ്ധതികളുടെയും നിരവധി വിവരങ്ങളാണ് പോലീസിന് ലഭിച്ചുകൊണ്ടിരുക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലും യാതൊരു കുറ്റബോധമോ സങ്കോചമോയില്ലാതെയാണ് പ്രതികള്‍ മൂവ്വരും പെരുമാറുന്നതും പോലീസിനോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതും.