ന്യൂദല്‍ഹി- മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നിലയില്‍ മാറ്റമില്ല. അദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ദല്‍ഹി എയിംസ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. കേന്ദ്രമന്ത്രിമാരും എല്‍.കെ. അദ്വാനി അടക്കം നിരവധി നേതാക്കളും ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വാജ്‌പേയിയുടെ ജീവന്‍ നിലനര്‍ത്തുന്നത്.