റിയാദ്- ഇടിയും മിന്നലുമുണ്ടാകുമ്പോള്‍ കുളിക്കുന്നത് അപകടമെന്ന് സൗദി കാലാവസ്ഥ ഗവേഷകനും അല്‍ ഖസീം യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ അബ്ദുല്ല അല്‍ മിസ്‌നദ്. മിന്നലേല്‍ക്കുന്ന കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലും മറ്റുമുള്ള വെള്ള ടാങ്കുകള്‍ വഴി ഉയര്‍ന്ന തോതിലുള്ള വൈദ്യുത പ്രവാഹം കടന്നു വരാന്‍ സാധ്യതയുണ്ടെന്നും ആ സമയങ്ങളില്‍ കുളിക്കുന്നവര്‍ക്ക് അതു വഴി ആഘാതമേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നും അല്‍ മിസ്‌നദ് പറഞ്ഞു.സൗദിയിലെ ചാനല്‍ 8 ല്‍ ഇതു സംബന്ധമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം