മക്ക - വിശുദ്ധ കഅ്ബാലയത്തിലെ അറ്റകുറ്റപണികൾ തുടരുന്നു. വെളളിയാഴ്ച വൈകിട്ടാണ് അറ്റകുറ്റപണികൾ തുടങ്ങിയത്. ധനമന്ത്രാലയത്തിലെ പ്രൊജക്ട് മാനേജ്മെന്റ് ഓഫീസ് മേൽനോട്ടത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തിയാണ് ജോലികൾ പുരോഗമിക്കുന്നത്.
ഹറം വികസന പദ്ധതി വിദഗ്ധരുടെ പങ്കാളിത്തത്തോടെ അറ്റകുറ്റപ്പണികളുടെ പുരോഗതി പ്രൊജക്ട് മാനേജ്മെന്റ് ഓഫീസ് നിരീക്ഷിക്കും. ഏറ്റവും മികച്ച അന്താരാഷ്ട്ര സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ചും നവീനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുമാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.
Maintenance work continues on the Ka'abah since Friday evening at Masjid Al Haram pic.twitter.com/ZbOFKxwKX6
— (@HaramainInfo) December 10, 2023
— (@HaramainInfo) December 10, 2023