ന്യൂദല്‍ഹി- പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ നാലാമത്തെ യോഗം വീണ്ടും മാറ്റിവച്ചതായും ഡിസംബര്‍ 19 ന് ദല്‍ഹിയില്‍ ചേരുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഡിസംബര്‍ 17ലെ യോഗം മാറ്റിവെച്ചതിന് കാരണമൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
നേരത്തെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെയുള്ള സഖ്യത്തിലെ ഉന്നത നേതാക്കള്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് യോഗം ഡിസംബര്‍ 17 ലേക്ക് മാറ്റിയത്.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസമാണ് ഡിസംബര്‍ ആറിന് കോണ്‍ഗ്രസ് യോഗം വിളിച്ചത്.