ഭൂമി എഴുതി നല്‍കിയില്ല; അമ്മയെ മകന്‍ കഴുത്തറുത്തു കൊന്നു

ലക്നൗ- കൃഷിക്ക് ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് മകന്‍ അമ്മയെ കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലാണ് സംഭവം. 

സീതാപൂരിലെ മേജാപൂര്‍ ഗ്രാമത്തില്‍ കമലാ ദേവി (65) ആണ് കൊല്ലപ്പെട്ടത്. മകന്‍ ദിനേശ് പാസി (35) ഒളിവില്‍ പോയി. 

മകന്റെ പേരിലേക്ക് ഭൂമി എഴുതി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മയക്കുമരുന്നിന് അടിമയാണ് ദിനേശ് പാസിയെന്ന് പോലീസ് പറഞ്ഞു. 

കമലാദേവിയുടെ തലയില്ലാത്ത മൃതദേഹമാണ് പോലീസിന് കിട്ടിത്. ഇതാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചത്. 

Latest News