ടെല്‍അവീവ്-ഗാസയില്‍ ആക്രമണംകൂടുതല്‍ ശക്തമാക്കിയതായി ഇസ്രായില്‍ സൈന്യം അവകാശപ്പെടുന്നതിനിടെ, വടക്കന്‍ ഇസ്രായിലില്‍ റോക്കറ്റ് ആക്രമണത്തിന്റെ സൂചന നല്‍കി അപായ സൈറണുകള്‍ മുഴങ്ങി. അതിനിടെ തെക്കന്‍ ലെബനോനിലും ഇസ്രായിലില്‍ ബോംബാക്രമണം ശക്തമായി തുടരുകയാണ്.
ശനിയാഴ്ച രാത്രി ഹമാസ് തുരങ്കങ്ങളടക്കം 250 ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായില്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു. ഗാസയുടെ വടക്കന്‍ ഭാഗത്ത് കൂടുതല്‍ ഫലസ്തീനികള്‍ ആയുധം വെച്ച് കീഴടങ്ങുന്ന ദൃശ്യങ്ങളും ഇസ്രായില്‍ പുറത്തുവിട്ടു.
അതിനിടെ, ഇസ്രായില്‍-ഹമാസ് വെടിനിര്‍ത്തലിനായി ഖത്തര്‍ ശ്രമം ഊര്‍ജിതമാക്കി. ഇസ്രായില്‍ ഗാസക്കെതിരെ യുദ്ധം തുടരുകയാണെങ്കിലും വെടിനിര്‍ത്തലിനും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള മധ്യസ്ഥ ശ്രമം തുടരുകയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്്മാന്‍ അല്‍താനി ദോഹ ഫോറത്തില്‍ പറഞ്ഞു. ഇസ്രായില്‍ തുടര്‍ച്ചയായി ബോംബിടുന്നതാണ് മാധ്യസ്ഥം വിജയിക്കുന്നതിനുള്ള പ്രധാന തടസ്സമെന്നും അദ്ദേഹം പറഞ്ഞു.