ലഖ്നൗ- യുപിയിലെ ബറേലിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് കുടുംബത്തിലെ എട്ട് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഉത്തരാഖണ്ഡ് സ്വദേശികളാണ് ഇവര്‍. ബറേലി-നൈനിറ്റാള്‍ ദേശീയപാതയില്‍ ശനിയാഴ്ച രാത്രിയാണ് അപകടം.ബറേലിയില്‍ നിന്നും ബഹേറിയിലേക്ക് വരികയായിരുന്ന കാര്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുയായിരുന്നു. കാറിലുണ്ടായിരുന്ന എല്ലാവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പോലീസ് എത്തിയാണ് തീ അണച്ചത്.