ജക്കാര്‍ത്ത- ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒരു മാസത്തിനകം ഇന്തോനേഷ്യ വിസ രഹിത പ്രവേശനം അനുവദിച്ചേക്കും. അടുത്തിടെ തായ്ലാന്‍ഡ്, ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ചിരുന്നു. ഈ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ഇന്തോനേഷ്യയും നടപടി സ്വീകരിക്കുന്നത്.
യു. എസ്, ചൈന, ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണ കൊറിയ, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇന്തോനേഷ്യ വിസ രഹിത പ്രവേശനം അനുവദിക്കാന്‍ പദ്ധതിയിടുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 16 ദശലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികളാണ് കോവിഡിന് മുമ്പ് ഇന്തോനേഷ്യയില്‍ എത്തിയിരുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഒരു കോടിയോളം വിദേശ വിനോദ സഞ്ചാരികള്‍ രാജ്യത്തെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഏകദേശം 124 ശതമാനം വര്‍ധനവാണുണ്ടായത്.
വിദേശ വ്യക്തികളെയും കോര്‍പ്പറേറ്റ് നിക്ഷേപകരെയും ആകര്‍ഷിക്കുന്നതിന് സെപ്റ്റംബറില്‍ ഇന്തോനേഷ്യ ഗോള്‍ഡന്‍ വിസയും പ്രഖ്യാപിച്ചിരുന്നു.