Sorry, you need to enable JavaScript to visit this website.

ഭാര്യക്ക് 18 വയസിൽ കൂടുതൽ പ്രായമുണ്ടെങ്കിൽ ഭർതൃബലാത്സംഗം കുറ്റമല്ല-ഹൈക്കോടതി

പ്രയാഗ്‌രാജ്- ഭാര്യയ്ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കിൽ ഭർതൃബലാത്സംഗം കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വിധി. പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാരോപിച്ച് ഭാര്യ നൽകിയ കേസിൽ ഭർത്താവിനെ കുറ്റമുക്തനാക്കിയാണ് കോടതിയുടെ വിധി.  ഭർതൃബലാത്സംഗം ഇന്ത്യയിൽ ഇതുവരെ കുറ്റകരമാക്കിയിട്ടില്ലെന്നും ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്ര പറഞ്ഞു. ഭർതൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഭാര്യക്ക് പതിനെട്ട് വയസോ അതിൽ കൂടുതലോ ആണെങ്കിൽ വൈവാഹിക ബലാത്സംഗം ശിക്ഷിക്കാൻ തക്കതായ കുറ്റമല്ലെന്നും സുപ്രീം കോടതി ഇതിൽ തീരുമാനമെടുക്കുന്നതുവരെ അത് അങ്ങനെ തന്നെ തുടരുമെന്നും ഹൈക്കോടതി പറഞ്ഞു. വിവാഹജീവിതം ദുരിതപൂർണ്ണമാണെന്നും വാക്കുകൾ കൊണ്ടും ശാരീരികമായും ഭർത്താവ് നിരന്തരം പീഡിപ്പിക്കുകയുമാണെന്നായിരുന്നു ഭാര്യയുടെ പരാതി. ബലം പ്രയോഗിച്ച് പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നും ഭാര്യ നൽകിയ പരാതിയിലുണ്ടായിരുന്നു.
 

Latest News