കൊച്ചി - സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഫെയ്‌സ്്ബുക്ക് ലൈവിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ സ്വപ്‌ന സുരേഷ് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം. ചോദ്യം ചെയ്യാന്‍ തളിപ്പറമ്പ് പോലീസ് നോട്ടീസയച്ചതിനെതിരെ സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രിക്കെതിരായ പരാതിയില്‍ നിന്ന് പിന്മാറാന്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിജേഷ് പിളള വഴി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. കേസില്‍ പ്രതിയായ ആള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയാല്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിയുടെ പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചെല്ലേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു.