Sorry, you need to enable JavaScript to visit this website.

ഗാസയില്‍ വെടിനിര്‍ത്തണം, കാലാവസ്ഥ പ്രവര്‍ത്തകര്‍ ദുബായില്‍ അണിചേര്‍ന്നു

ദുബായ്- ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ദുബായില്‍ രണ്ടായിരത്തോളം കാലാവസ്ഥാപ്രവര്‍ത്തകര്‍ അണിചേര്‍ന്നു. ദുബായില്‍ നടക്കുന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ട് എത്തിയവരാണ് ഗാസയുടെ കണ്ണീര്‍ തുടക്കാന്‍ സമയം കണ്ടെത്തിയത്.
ഇംഗ്ലീഷിലും അറബിയിലും 'വെടിനിര്‍ത്തല്‍ നടപ്പാക്കൂ' എന്ന് ആലേഖനം ചെയ്ത വലിയ കറുത്ത ബാനര്‍ വഹിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ യു.എന്‍ നിയന്ത്രണത്തിലുള്ള ബ്ലൂ സോണിന് ചുറ്റും മാര്‍ച്ച് ചെയ്തു.
ഫലസ്തീനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതിനുമായി കാലാവസ്ഥാ നീതിക്കുവേണ്ടിയുള്ള മാര്‍ച്ച് നടത്താന്‍ ഞങ്ങള്‍ ഒരുമിച്ചു- പ്രസംഗകര്‍ പറഞ്ഞു.
യു.എ.ഇ മുതല്‍ ഉഗാണ്ട വരെ 300ലധികം നഗരങ്ങള്‍ ഫലസ്തീനു വേണ്ടി നിലകൊള്ളുന്നു. 'വെടിനിര്‍ത്തലിന് മാത്രമല്ല, പതിറ്റാണ്ടുകളായി നടക്കുന്ന കുടിയേറ്റ കോളനിവല്‍ക്കരണത്തിനും വര്‍ണ്ണവിവേചനത്തിനും അന്ത്യംകുറിക്കാന്‍ ആവശ്യപ്പെടേണ്ടത് ലോകജനതയാണ്- അവര്‍ പറഞ്ഞു.

 

Latest News