ചെന്നൈ- മിഷോങ് ചുഴലിക്കാറ്റ് ദുരിതം വിതച്ചവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാറിന്റെ ധനസഹായം. ചെന്നൈ ഉള്‍പ്പെടെ നാലു ജില്ലകള്‍ക്കാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്.
ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിന് 6000 രൂപ വീതമാണ് നല്‍കുക. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. സഹായ വിതരണം റേഷന്‍ കടകള്‍ വഴിയാണ് വിതരണം ചെയ്യുക.
മഴക്കെടുതില്‍ നിന്നും സംസ്ഥാനത്തെ കരകയറ്റാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു മാസത്തെ ശമ്പളം എല്ലാ എം. പി, എം. എല്‍. എമാര്‍ നീക്കിവെക്കണമെന്ന് മാറ്റിവെയ്ക്കണമെന്ന് സ്റ്റാലിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ശമ്പളം നല്‍കാന്‍ തയ്യാറാണെന്ന് എല്ലാവരും അറിയിച്ചിരുന്നു. കൂടാതെ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് ഐ. എ. എസ്, ഐ. പി. എസ് ഉദ്യാഗസ്ഥരുടെ അസോസിയേഷനുകള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.