ന്യൂദല്‍ഹി-എഴുപത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.
സോണിയ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍. ആരോഗ്യപൂര്‍ണമായ ദീര്‍ഘായുസ്സ് നേരുന്നു- പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെ, നേതാക്കളായ കെ.സി.വേണുഗോപാല്‍, ശശിതരൂര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സോണിയയ്ക്ക് ആശംസയറിയിച്ചു.
ദീര്‍ഘകാലം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സോണിയ, ആരോഗ്യകാരണങ്ങളാലാണ് സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.