ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍ ഹല്‍ദി ആഘോഷത്തിനിടെ മതില്‍ ഇടിഞ്ഞു വീണ് ആറ് പേര്‍ മരിച്ചു. മൗ ജില്ലയില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചെറിയ വീടുകള്‍ തിങ്ങിനിറഞ്ഞ പ്രദേശത്തെ ചുറ്റമതില്‍ ആണ് ഇടിഞ്ഞുവീണത്. ചെണ്ടമേളങ്ങള്‍ക്ക് പിന്നാലെ ഇടവഴിയിലൂടെ സ്ത്രീകള്‍ ഘോഷയാത്രയായി നടന്നു വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതില്‍ ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.