ഗാസ-തനിക്ക് ഇസ്രായിലിനേക്കാള്‍ പ്രായമുണ്ടെന്ന് പറഞ്ഞ് ഇന്റര്‍നെറ്റില്‍ വൈറലായ വയോധികയെ ഗാസയില്‍ ഇസ്രായില്‍ സ്‌നൈപ്പര്‍ വെടിവെച്ചുകൊന്നു.
പ്രാദേശിക ഫോട്ടോഗ്രാഫറെ ഉദ്ധരിച്ച് അല്‍ അറബിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്രായിലിന്റെ സൃഷ്ടിയിലേക്കും ലക്ഷക്കണക്കിന് ഫലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കുന്നതിലേക്കും നയിച്ച 1948ലെ യുദ്ധത്തെ സൂചിപ്പിക്കുന്ന ദുരന്തത്തിന്റെ അറബി പദമായ 'നക്ബ'യുടെ നാല് വര്‍ഷം മുമ്പ് 1944 ലാണ് ഹാദിയ നാസര്‍ ജനിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇസ്രായില്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുമ്പോള്‍ തന്നെ സന്ദര്‍ശിച്ച ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ സാലിഹ് അല്‍ജാഫ്രാവി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഹാദിയ നേരത്തെ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളുടെ മനസ്സുകളില്‍ അവര്‍ സ്ഥാനം പിടിച്ചു.
വീഡിയോയില്‍, അല്‍ജഫ്രാവി ഔദ്യോഗിക രേഖകള്‍ നോക്കുമ്പോഴാണ് ഇസ്രായേല്‍ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പാണ് താന്‍ ജനിച്ചതെന്ന് ഹാദിയ സ്ഥിരീകരിച്ചത്.
യുവാവായ അല്‍ജഫ്രാവി തമാശ രൂപേണ ശൃംഗരിക്കുന്നതും ഇരുവരും ചിരിക്കുന്നതുമാണ് വീഡിയോ.
പരിക്കില്‍ ഭേദമായ ശേഷം ആശുപത്രി വിട്ട വയോധിക പ്രദേശത്തുനിന്ന് ബലമായി ഒഴിപ്പിക്കാനുള്ള നീക്കത്തിനു വഴങ്ങാത വീട്ടിലേക്ക് മടങ്ങി. വീടിന്റെ മുന്‍വാതിലിനു പുറത്താ ഹാദിയ വെടിയേറ്റു മരിച്ചത്.
ഗാസയിലെ പ്രധാന നഗരങ്ങളിലും പരിസരങ്ങളിലും ഇസ്രായില്‍ ആക്രമണം തുടരുകയാണ് . ഫലസ്തീനികളുടെ മരണസംഖ്യ 17,000 ന് മുകളിലായി. മുഴുവന്‍ പ്രദേശങ്ങളും ബോംബിട്ട് തകര്‍ത്ത ഗാസയിലെ 23 ലക്ഷം ജനങ്ങളില്‍ 19 ലക്ഷവും ഭവനരഹിതരായി പലായനം ചെയ്തുവെന്നാ് യു.എന്‍ നല്‍കുന്ന കണക്ക്.