കോഴിക്കോട്- ഫാറൂഖ് കോളേജ് അധികൃതര്‍ക്കെതിരായ സംവിധായകന്‍ ജിയോ ബേബിയുടെ പ്രസ്താവനക്കു പിന്നാലെ തനിക്കും ദുരനുഭവമുണ്ടെന്ന് വെളിപ്പെടുത്തി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി.
ഫാറൂഖ് കോളേജില്‍നിന്ന് മുന്‍പ് വിദ്യാര്‍ത്ഥിനികള്‍ തന്നെയും ഒരു പ്രോഗ്രാമിന് ക്ഷണിച്ചിരുന്നു. പ്രോഗ്രാം അടുത്തപ്പോള്‍ കോളേജില്‍നിന്ന് വിളി എത്തി. ചാര്‍ജ് ഉള്ള അദ്ധ്യാപകന്‍ അനുവദിക്കുന്നില്ല അതുകൊണ്ട് പ്രോഗ്രാം ക്യാന്‍സല്‍ ചെയ്തു എന്നാണ് പറഞ്ഞത്. ബിന്ദു അമ്മിണി എന്ന എനിക്ക് പ്രവേശനം നിഷേധിച്ച അതെ ഫാറൂഖ് കോളേജ് അധികാരികള്‍ ഇപ്പോള്‍ ജിയോ ബേബിക്കും അവിടെ പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന് ബിന്ദു അമ്മിണി ഫേസ് ബുക്കില്‍ കുറിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കുറിപ്പ് വായിക്കാം
ജിയോ ബേബിക്ക് പിന്തുണ. ഫാറൂഖ് കോളേജില്‍ നിന്നും മുന്‍പ് വിദ്യാര്‍ത്ഥിനികള്‍ എന്നെയും ഒരു പ്രോഗ്രാമിന് ക്ഷണിച്ചിരുന്നു. പ്രോഗ്രാം അടുത്തപ്പോള്‍ കോളേജില്‍ നിന്നും വിളി എത്തി. ചാര്‍ജ് ഉള്ള അദ്ധ്യാപകന്‍ അനുവദിക്കുന്നില്ല അതുകൊണ്ട് പ്രോഗ്രാം ക്യാന്‍സല്‍ ചെയ്തു എന്ന് പറഞ്ഞ്. ബിന്ദു അമ്മിണി എന്ന എനിക്ക് പ്രവേശനം നിഷേധിച്ച അതെ ഫാറൂഖ് കോളേജ് അധികാരികള്‍ ഇന്ന് ജിയോ ബേബിക്കും അവിടെ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
ഇനി വിദ്യാര്‍ത്ഥികള്‍ പറയട്ടെ ഇങ്ങനെ ആര്‍ക്കൊക്കെ അവിടെ പ്രവേശനം നിഷേധിച്ചിട്ടുണ്ടെന്ന്.