അബഹ- അല്‍ ജുനൂബ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ഹാറ്റ്‌സ് ഓഫ് 2023' നാളെ വെള്ളിയാഴ്ച. ഖമീസ് മുശൈത്ത് തഹ്‌ലിയ സ്ട്രീറ്റിലെ മറീന പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം നാലു മണിക്കാണ് പരിപാടി.
സി.ബി.എസ്.ഇ 10,12 ക്‌ളാസുകളില്‍ 2022-23 അധ്യായന വര്‍ഷം ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിച്ചു.
സ്‌കൂളില്‍ പുതുതായി രൂപം കൊണ്ട ലൈബ്രറി ക്ലബ് പുറത്തിറക്കുന്ന ന്യൂസ് ലെറ്റര്‍ പ്രകാശനം, അല്‍ജനൂബ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മൈം, ഫ്യുഷന്‍ ഡാന്‍സ് ,സംഘനൃത്തം, ഒപ്പന, സൗദി പരമ്പരാഗത കലകള്‍, മാര്‍ഷല്‍ ആര്‍ട്‌സ് പ്രദര്‍ശനം തുടങ്ങിയ പരിപാടികളും നടക്കും.
പുതിയ വര്‍ഷത്തില്‍ ആധുനിക സജ്ജീകരണങ്ങളുള്ള കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറാനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണ്. പാഠ്യ പാഠ്യേതര മേഖലകളില്‍
പഠനത്തിനും പരിശീലനത്തിനും അല്‍ ജനൂബില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നതെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
സ്‌കൂള്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഇല്ലിക്കല്‍, പ്രിന്‍സിപ്പല്‍ മഹ്‌സൂം അറക്കല്‍, പി.ടി.എ. പ്രസിഡന്റ് ഡോ. ലുഖ്മാന്‍, മാനേജ്‌മെന്റ് പ്രതിനിധി ബിജു കെ.നായര്‍, വൈസ്പ്രിന്‍സിപ്പല്‍ റിയാസ് എം.എ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.