Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ജി' വേണ്ട, മോദി എന്നു വിളിച്ചാൽ മതി -പ്രധാനമന്ത്രി

ന്യൂഡൽഹി - എം.പിമാർ തന്നെ മോദിജീ എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. താൻ പാർട്ടിയുടെ സാധാരണ പ്രവർത്തകൻ മാത്രമാണെന്നും 'ജി' ചേർത്ത് വിളിക്കുന്നത് ജനങ്ങളിൽ നിന്ന് അകലമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം.
 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിനായി ഇനി വിശ്രമമില്ലാത്ത നാളുകളാണെന്നും ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും കൂടുതൽ ജനങ്ങളുടെ മനസ്സറിഞ്ഞ് ഇടപഴകാൻ അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
 

Latest News