Sorry, you need to enable JavaScript to visit this website.

ഡോ. ഷഹനയുടെ മരണം, അറസ്റ്റിലായ ഡോ. റുവൈസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം - തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ  ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ സുഹൃത്തും പി ജി വിദ്യാര്‍ത്ഥിയുമായ ഡോ. റുവൈസിനെ സസ്പെന്‍ഡ് ചെയ്തു. ഷഹ്നയുടെ മരണം ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ റുവൈസിനെ  സസ്പെന്‍ഡ് ചെയ്തത്. സ്ത്രീധനത്തെ ചൊല്ലിയുണ്ടായ പ്രശ്‌നത്തില്‍ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തില്‍ പിജി ഡോക്ടറായ ഷഹന ജീവനൊടുക്കിയതെന്നാണ് കേസ് 

 

Latest News