Sorry, you need to enable JavaScript to visit this website.

സ്‌നേഹത്തിന് ബി.എം.ഡബ്ലിയു വിലയിടുന്ന നട്ടെല്ലില്ലാത്തവന്‍മാര്‍.. നാടാകെ രോഷം, സങ്കടം...

കൊല്ലം- കേരളക്കരയെയാകെ നടുക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്ന ഒരു സ്ത്രീധന മരണ വാര്‍ത്തകൂടി  പുറത്തുവരുമ്പോള്‍, ആത്മരോഷവും പ്രതിഷേധവും പടരുകയാണ് നാടെങ്ങും.
വന്‍തുക സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ ഇഷ്ടവിവാഹം മുടങ്ങുമെന്ന നിലയില്‍ ഒരു യുവഡോക്ടറാണ് വെഞ്ഞാറമ്മൂട്ടില്‍ ജീവനൊടുക്കിയത്. സ്ത്രീധന പീഡനത്തിന്റെ പേരില്‍ ജീവിതം കുരുതി കൊടുക്കേണ്ടി വന്ന വിസ്മയ ഇവിടെനിന്ന് അത്ര അകലെയല്ല. അവരും മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു.
ഡോ. ഷഹ്നയുടെ മരണത്തില്‍ സമുദായ നേതൃത്വത്തിന് മാപ്പില്ലെന്ന് മാനസികരോഗ വിദഗ്ധന്‍ ഡോ. സൈജു ഹമീദ് ഫെയ്‌സ്ബുക്കിലെഴുതി.


കുറിപ്പ് ഇങ്ങനെ...

മാപ്പ് മകളേ
ഇല്ല ! മാപ്പില്ല  
സമുദായ നേതൃത്വമേ
അവന്റെ ........ ന് കോടികള്‍ ചോദിച്ച , നരാധമരേ
പണത്തിന് മുമ്പില്‍ പിണമായ സാമൂഹിക സംവിധാനങ്ങളേ ,പ്രതികരണത്തൊഴിലാളികളേ
സ്‌നേഹത്തിന് ബി.എം.ഡബ്ലിയു വിലയിടുന്ന നട്ടെല്ലും നാണവുമില്ലാത്തവന്‍മാരേ
നിനക്കൊക്കെ വില്‍ക്കാന്‍ ഞങ്ങളുടെ അന്തസ്സുള്ള പെണ്‍ മക്കളെ ഞങ്ങള്‍ വിട്ടു തരില്ല

നമ്മുടെ കൗമാര ജീവിത നൈപുണി വിദ്യാഭ്യാസ സംവിധാനം,
ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലും അന്യമാവുന്ന മാനസികാരോഗ്യ പ്രഥമശുശ്രൂഷ പരിശീലന സംവിധാനം,
ജീവിതത്തെ യാഥാര്‍ത്ഥ്യനിഷ്ഠമായി  കാണുന്ന കാഴ്ചപ്പാട് വികസിപ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ അഭാവം വായനയും, അനുഭവങ്ങളുടെ വെയിലും പരിചയപ്പെടുത്താത്ത പേരന്റിംഗ്
സര്‍വോപരി  കാലങ്ങളായി മാനസികാരോഗ്യ പരിരക്ഷാ സംവിധാനമൊരുക്കാന്‍  ലഭിക്കുന്ന പരിമിത വിഭവ ശേഷി.
എല്ലാം പ്രതിക്കൂട്ടില്‍ തന്നെയാണ്...

 

Latest News