കൊച്ചി- നവ കേരള സദസ്സിന്റെ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ സ്കൂളുകള്‍ക്ക് രണ്ട് ദിവസങ്ങളിലായി അവധി പ്രഖ്യാപിച്ചു. ഗതാഗതക്കുരുക്കിന്റെ സാധ്യത കണക്കിലെടുത്താണ് എറണാകുളം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കും വെള്ളിയാഴ്ച എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശ്ശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.
വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി പ്രഖ്യാപിച്ചതെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരിച്ചിരിക്കുന്നത്. നഷ്ടമാകുന്ന പ്രവര്‍ത്തി ദിനത്തിന് പകരം മറ്റൊരു ദിവസം ക്ലാസ് നടത്താനും ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ഡിസംബര്‍ ഏഴു മുതല്‍ പത്തു വരെയാണ് എറണാകുളം ജില്ലയില്‍ നവകേരള സദസ്സ്.