കോട്ടയ്ക്കല്‍ നഗരസഭയില്‍ അധ്യക്ഷയായി മുസ്‌ലീം ലീഗ് വിമത സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച് ഇടതുപക്ഷം ഭരണം അട്ടിമറിച്ചു

മുഹ്‌സിന പൂവന്‍മഠത്തില്‍

മലപ്പുറം - കോട്ടയ്ക്കല്‍ നഗരസഭയില്‍ മുസ്‌ലീം ലീഗ് വിമത സ്ഥാനര്‍ത്ഥിയെ വിജയിപ്പിച്ച് യു ഡി എഫ് ഭരണം ഇടതുപക്ഷം അട്ടിമറിച്ചു. മുസ്‌ലീം ലീഗിനുള്ളിലെ പ്രശ്‌നങ്ങള്‍ മുതലെടുത്ത് ലീഗ് വിമതയായ മുഹ്‌സിന പൂവന്‍മഠത്തിലെ അധ്യക്ഷ സ്ഥാനത്തേക്ക് ഇടതു മുന്നണി പിന്തുണയ്ക്കുകയായിരുന്നു. മുസ്‌ലീം  ലീഗിലെ ഔദ്യോഗിക സ്ഥാനാര്‍ഥി ഡോ. കെ ഹനീഷയെയാണ് മുഹ്‌സിന പൂവന്‍ മഠത്തില്‍ പരാജയപ്പെടുത്തിയത്.  മുസ്‌ലീം ലീഗിലെ പ്രശ്‌നങ്ങള്‍ കാരണം ചെയര്‍മാനും വൈസ് ചെയര്‍മാനും രാജിവെച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് മുഹ്‌സിന വിജയിച്ചത്. 30 അംഗ കൗണ്‍സിലില്‍ ഒരാള്‍ രാജിവെയ്ക്കുകയും മറ്റൊരു അംഗം  അയോഗ്യയാക്കപ്പെടുകയും ചെയ്തതോടെ 28 പേരാണുള്ളത്. രണ്ട്  ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

 

Latest News