തൃശൂര്‍-ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ലഭിക്കാതെ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ച കൊളങ്ങാട്ടില്‍ ശശിയുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ നല്‍കി സുരേഷ് ഗോപി.
ശശിയുടെ ചികിത്സക്ക് വന്ന കടം വീട്ടാമെന്ന് സുരേഷ്‌ഗോപി വാക്ക് നല്‍കിയിരുന്നു. കാറളത്ത് കോഫി ടൈംസിന് എത്തിയ അദ്ദേഹം അവരുടെ കുടുംബാംഗങ്ങളായ മിനി, സരസു,കുമാരന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് തുക കൈമാറി. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്‌കുമാര്‍, മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, കര്‍ഷക മോര്‍ച്ച സംസ്ഥാന ജന: സെകട്ടറി എ ആര്‍ അജിഘോഷ്,ജില്ല വൈസ് പ്രസിഡണ്ട് കവിതാ ബിജു,ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്,രാമചന്ദ്രന്‍ കോവില്‍പറമ്പില്‍, ആര്‍ച്ച അനീഷ്, ടി ഡി സത്യദേവ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.