Sorry, you need to enable JavaScript to visit this website.

മെസ്സി വിടപറയുന്നു, തല്‍ക്കാലം

അര്‍ജന്റീനാ ടീമില്‍ നിന്ന് തല്‍ക്കാലം വിരമിക്കാന്‍ ലിയണല്‍ മെസ്സി തീരുമാനിച്ചു. ഈ വര്‍ഷം ഇനി രാജ്യത്തിന്റെ കുപ്പായമിടില്ല. പൂര്‍ണമായും വിരമിക്കണമോയെന്ന് പിന്നീട് തീരുമാനിക്കും. 2016 ലെ കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്കു ശേഷം മെസ്സി വിരമിച്ചിരുന്നുവെങ്കിലും തിരിച്ചുവരികയും ടീമിന് ഏതാണ്ടൊറ്റക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തിരുന്നു. 
പുതിയ അര്‍ജന്റീന കോച്ച് ലിയണല്‍ സ്‌കാലോണി മുമ്പ് മെസ്സിക്കൊപ്പം കളിച്ചിരുന്നു. വരാനിരിക്കുന്ന സന്നാഹ മത്സരങ്ങളില്‍ താനുണ്ടാവില്ലെന്ന് കോച്ചിനെ മെസ്സി അറിയിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ അടുത്ത പ്രധാന ദൗത്യം അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന കോപ അമേരിക്കയാണ്. കോപയില്‍ കളിച്ച് പൂര്‍ണമായി വിരമിക്കുമെന്നാണ് കരുതുന്നത്. 
ലോകകപ്പിനു ശേഷം മെസ്സി വിരമിക്കേണ്ടതായിരുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ക്ലോഡിയൊ ടാപിയയുമായി മെസ്സിക്ക് ഉറ്റ സൗഹൃദമാണ്. അദ്ദേഹത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് വിരമിക്കല്‍ താല്‍ക്കാലികമാക്കിയത് എന്നാണ് സൂചന. ആരായിരിക്കും അര്‍ജന്റീനയുടെ സ്ഥിരം കോച്ച്, ആരൊക്കെയാണ് ടീമില്‍ എന്നതൊക്കെ അനുസരിച്ചായിരിക്കും തിരിച്ചുവരണമോയെന്ന മെസ്സിയുടെ തീരുമാനം. 
മെസ്സി ഇന്ന് വിരമിക്കുകയാണെങ്കില്‍ അര്‍ജന്റീന അടുത്ത മൂന്നു വര്‍ഷം ഒരു മത്സരം പോലും ജയിക്കില്ലെന്നാണ് ഹ്രിസ്‌റ്റൊ സ്‌റ്റോയ്ച്‌കോവിന്റെ അഭിപ്രായം. 
 

Latest News