Sorry, you need to enable JavaScript to visit this website.

'ജയിലിൽനിന്ന് ഇറങ്ങുമ്പോഴേക്ക് അനുപമ റിച്ചാകും'; തട്ടിപ്പുകാരിയുടെ ഫോളോവേഴ്‌സ് കുതിപ്പിൽ വിമർശം 

കൊല്ലം - ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡിലായ അനുപമയുടെ യൂ ട്യൂബ് ചാനലിന് സബ്‌സ്‌ക്രൈബർമാരിലുണ്ടാകുന്ന വൻ കുതിപ്പിൽ വിമർശം ശക്തം. 
 അച്ഛനും അമ്മയ്ക്കുമൊപ്പം അറസ്റ്റ് ചെയ്യുമ്പോൾ അനുപമയ്ക്ക് 4.98 ലക്ഷം സബ്‌സ്‌ക്രൈബർമാരാണുണ്ടായതെങ്കിൽ മണിക്കൂറുകൾക്കകം അത് 5.25 ലക്ഷമായി ഉയർന്നിരിക്കുകയാണ്. ദിവസങ്ങൾക്കകം കാൽ ലക്ഷത്തിലധികം പേരാണ് അനുപമയെ ഫോളോ ചെയ്ത്. ഇത് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നുണ്ട്.
 അനുപമ പങ്കുവച്ച മിക്ക വീഡിയോകളുടെ വ്യൂവേഴ്‌സും ദിവസേന കൂടിക്കൊണ്ടിരിക്കുകയാണ്. പലരും വീഡിയോയ്ക്ക് താഴെ പല കമന്റുകളും കുറിക്കുന്നുണ്ട്. ഒപ്പം തട്ടിപ്പുകാരിയുടെ ചാനൽ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം കൂടുന്നതിനെതിരെ കടുത്ത രോഷവും പ്രകടമാണ്. 'നേരത്തെ 4.98 ലക്ഷമായിരുന്നു അനുപമയുടെ സബ്‌സ്‌ക്രൈബർമാർ. ഇപ്പോഴത് 5.25 ലക്ഷമായി. എല്ലാരും ഒന്ന് ശ്രമിച്ചാൽ 1 മില്യൺ അടിക്കാം. ജയിലിന്ന് ഇറങ്ങുമ്പോൾ അനുപമ റിച്ചാകും' എന്നാണ് ഒരാളുടെ പരിഹാസം. ഇൻസ്റ്റാഗ്രാമിലും നിരവധി പേരാണ് അനുപമയെ പിന്തുടരുന്നത്. വീഡിയോകളെല്ലാം ഇംഗ്ലീഷിലാണ് ചെയ്തിരുന്നത്. 381 വീഡിയോകളാണ് അക്കൗണ്ടിലുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരുമാസം മുമ്പാണ്. 
 ബി.എസ്.സി കമ്പ്യൂട്ടർ സയൻസിന് ചേർന്നെങ്കിലും അത് പൂർത്തിയാക്കാൻ അനുപമക്കായില്ല. എൽ.എൽ.ബി ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനിടയ്ക്കാണ് യുട്യൂബ് ചാനൽ കഌക്കായി കൂടുതൽ വരുമാനം ലഭിച്ചുതപടങ്ങിയത്. ഹോളിവുഡ് താരങ്ങളെ അടക്കം അനുകരിച്ച് ഇവരുടെ പല വീഡിയോകളും ഇൻസ്റ്റ റീലുകളും വൈറലായതിനാൽ മാസം 3.8 ലക്ഷം മുതൽ അഞ്ചുലക്ഷം വരെ വരുമാനവും ഉണ്ടാക്കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ അനുപമ വെളിപ്പെടുത്തിയത്.
 കഴിഞ്ഞ ജൂലൈയിൽ പകർപ്പവകാശ ലംഘനം നടത്തിയെന്ന പേരിൽ അനുപമയ്ക്ക് യുട്യൂബിൽനിന്നുള്ള വരുമാനം നിലച്ചതോടെയാണ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വിലപേശാനുള്ള മാതാപിതാക്കളുടെ തട്ടിപ്പിൽ അനുപമയും നിർണായക റോളിലേക്കെത്തിയത്. തെരുവ് നായകൾക്കടക്കം അഭയം ഒരുക്കുന്ന പ്രതികൾ മനുഷ്യക്കുഞ്ഞുങ്ങളെ തട്ടിപ്പിനിരയാക്കാൻ നടത്തിയ കൊടും ക്രൂരതയാണ് നാടിന്റെയും മാധ്യമങ്ങളുടെയും നിയമപാലകരുടെയും കടുത്ത ജാഗ്രതയിൽ പാളിയത്.

Latest News