ചണ്ഡീഗഢ്- ഇന്ത്യൻ കാമുകനെ വിവാഹം കഴിക്കാൻ പാക് യുവതി അതിർത്തി കടന്ന് കൊൽക്കത്തയിലെത്തി. വാഗാ-അട്ടാരി രാജ്യാന്തര അതിർത്തി വഴിയാണ് കറാച്ചി നിവാസിയായ ജുവൈരിയ ഖാൻ എത്തിയത്. ഇവരെ പ്രതിശ്രുത വരൻ സമീർ ഖാനും കുടുംബത്തിലെ ചില അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. നേരത്തെ രണ്ടു തവണ ജുവൈരിയ ഖാന് ഇന്ത്യ വിസ നിഷേധിച്ചിരുന്നു. ഈയിടെയാണ് 45 ദിവസത്തെ വിസ അനുവദിച്ചത്. അടുത്ത വർഷം ജനുവരിയിൽ വിവാഹം നടക്കുമെന്ന് പ്രതിശ്രുത ദമ്പതികൾ പറഞ്ഞു. എനിക്ക് 45 ദിവസത്തെ വിസ അനുവദിച്ചു. ഇവിടെ വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എത്തുമ്പോൾ തന്നെ എനിക്ക് ഇവിടെ വളരെയധികം സ്‌നേഹം ലഭിക്കുന്നു. ജനുവരി ആദ്യവാരം വിവാഹം നടക്കും -ജുവൈരിയ ഖാൻ പറഞ്ഞു. രണ്ട് തവണ വിസയ്ക്ക് ശ്രമിച്ചെങ്കിലും മൂന്നാം തവണയാണ് ഭാഗ്യം ലഭിച്ചത്. വിവാഹം കഴിക്കാൻ ഇന്ത്യയിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അഞ്ച് വർഷത്തിന് ശേഷം എനിക്ക് വിസ ലഭിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല -അവർ കൂട്ടിച്ചേർത്തു. ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചത് 2018 മേയിലാണ്. ഇരുവരും ജർമനിയിലാണ് പഠിച്ചിരുന്നത്. ഇവിടെ വെച്ചാണ് പരിചയത്തിലായത്.