Sorry, you need to enable JavaScript to visit this website.

പാര്‍ട്ടിയില്‍ നിന്ന് രണ്ടു വര്‍ഷം മുന്‍പ് രാജിവെച്ച തന്നെ കോണ്‍ഗ്രസ് നേതൃത്വം എങ്ങനെ പുറത്താക്കുമെന്ന് എ വി ഗോപിനാഥ്

പാലക്കാട് - 2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച തന്നെ കോണ്‍ഗ്രസ് നേതൃത്വം എങ്ങനെ പുറത്താക്കുമെന്നാണ് നവകേരള സദസില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത മുന്‍ ഡി ഡി സി പ്രസിഡന്റ്  എ.വി ഗോപിനാഥ്. വാര്‍ത്താ മാധ്യമങ്ങളിലൂടെ ആണ് താന്‍ സസ്‌പെന്‍ഡ് ചെയ്ത കാര്യം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചയാളെയാണ് ഇപ്പോള്‍ വീണ്ടും പുറത്താക്കിയിരിക്കുന്നത്.ലോക ചരിത്രത്തിലെ അപൂര്‍വ സംഭവം ആണിത്. 2021ഇല്‍ രാജിവെച്ച തന്നെ ഇപ്പോള്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഡ് ടെയ്യുന്നത്. തനിക്ക് ചെയ്യാന്‍ തോന്നുന്നത് താന്‍ ചെയ്യും. താന്‍ കോണ്‍ഗ്രസ് അനുഭാവി മാത്രമാണെന്നും എ വി ഗോപിനാഥ് പറഞ്ഞു. ഞാന്‍ ഇപ്പോള്‍  കോണ്‍ഗ്രസ് അംഗം അല്ലല്ലോ പിന്നെ എന്തിനാണ് എനിക്കെതിരെ നടപടി എടുക്കുന്നത്. ഉത്തരേന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളില്‍ നിന്ന് കിട്ടിയ ഊര്‍ജം ആണ് തന്നെ പുറത്താക്കാന്‍ കാരണം. കോണ്‍ഗ്രസ്സ് മരിക്കുന്നതിന് മുന്‍പ് താന്‍ മരിക്കില്ലെന്നും എ.വി ഗോപിനാഥ് പറഞ്ഞു. പാലക്കാട് നവകേരള സദസില്‍ പങ്കെടുത്തതിനാണ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തത്.

 

Latest News