വാഷിംഗ്ടണ്‍- ഫലസ്തീനികളുടെ വിശ്വാസദാര്‍ഢ്യത്തില്‍നിന്നും സ്ഥൈര്യത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരു അമേരിക്കന്‍ കലാകാരി കൂടി ഇസ്ലാം സ്വീകരിച്ചു.
അമേരിക്കന്‍ വെബ് കോമിക് ആര്‍ട്ടിസ്റ്റും സ്വതന്ത്ര ഫാഷന്‍ ഡിസൈനറുമായ നെഫെര്‍താരി മൂണ്‍ ആണ് ഇസ്ലാം മതം സ്വീകരിച്ചത്. ഗാസ മുനമ്പില്‍ ഇസ്രായില്‍ ആക്രമണത്തെ നേരിടുന്ന ഫലസ്തീനികളുടെ പ്രതിരോധശേഷിയും ചെറുത്തുനില്‍പുമാണ് തന്നെ ആകര്‍ഷിച്ചതെന്നും അതില്‍നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടതെന്നും 35 കാരിയും താമ്പ നിവാസിയുമായ നെഫെര്‍താരി മൂണ്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ മുസ്ലീം പശ്ചാത്തലവും മതത്തോടും വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിനോടുമുള്ള ബഹുമാനവും ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സഹായകമായി.
ഫലസ്തീനികള്‍ അഭിമുഖീകരിക്കുന്ന നാശനാഷ്ടങ്ങള്‍ക്കിടയിലും അവര്‍ കാണിക്കുന്ന സഹിഷ്ണുതയെ അവര്‍ പ്രശംസിച്ചു.
നിങ്ങള്‍ അത് നോക്കേണ്ടതുണ്ട്, ആളുകള്‍ ഇപ്പോഴും ദൈവത്തേയും അവരുടെ വിശ്വാസത്തേയും മുറുകെ പിടിക്കുന്നു. അവസാന നിമിഷംവരെ അവര്‍ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയാണ്- മൂണിനെ ഉദ്ധരിച്ച് അനഡോലു വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഫലസ്തീനികളുടെ സഹിഷ്ണുതയെ അവര്‍ അഭിനന്ദിച്ചു. കുടുംബങ്ങള്‍ നഷ്ടപ്പെട്ടിട്ടും ഇസ്രായില്‍ വര്‍ഷങ്ങളായി സമ്മാനിക്കുന്ന കഷ്ടപ്പാടുകള്‍ക്കിടയിലും ചെറിയ കാര്യങ്ങള്‍ക്കുള്ള അവരുടെ നന്ദി മൂണ്‍ എടുത്തു പറഞ്ഞു.
ഗാസയിലെ ആളുകളുടെ സഹിഷ്ണുതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കഴിഞ്ഞ മാസം ഖുര്‍ആന്‍ അമേരിക്കന്‍ ആക്ടിവിസ്റ്റും ടിക് ടോക് താരവുമായ മേഗന്‍ റൈസ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഫലസ്തീനികളുടെ വിശ്വാസദാര്‍ഢ്യവും ക്ഷമയുമാണ് തന്നെ വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് മേഗന്‍ പറഞ്ഞിരുന്നത്.