Sorry, you need to enable JavaScript to visit this website.

ഗള്‍ഫിലെ ആദ്യ നെറ്റ് സീറോ എനര്‍ജി മോസ്‌ക് അബുദാബിയിലെ മസ്ദാര്‍ സിറ്റിയില്‍

ദുബായ്- മേഖലയിലെ ആദ്യത്തെ നെറ്റ് സീറോ എനര്‍ജി മോസ്‌ക് അബുദാബിയിലെ മസ്ദാര്‍ സിറ്റിയില്‍ നിര്‍മിക്കുന്നു. 1,300 പേര്‍ക്ക് നമസ്‌കരിക്കാന്‍ കഴിയുന്ന 2,349 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പള്ളി, 1,590 ചതുരശ്ര മീറ്റര്‍ പിവി പാനലുകള്‍ ഉപയോഗിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആവശ്യമായ ഊര്‍ജത്തിന്റെ 100 ശതമാനവും ഉല്‍പ്പാദിപ്പിക്കും.
പരിസ്ഥിതി സംരക്ഷണവും സാംസ്‌കാരിക പൈതൃകവും കമ്മ്യൂണിറ്റി ബില്‍ഡിംഗും സമന്വയിപ്പിക്കുന്ന ഒരു നൂതന രൂപകല്‍പ്പനയിലൂടെ മേഖലയിലെ ആരാധനാലയങ്ങള്‍ക്ക് ഒരു പുതിയ നിലവാരം സ്ഥാപിക്കാമെന്ന് മസ്ദര്‍ സിറ്റി പ്രതീക്ഷിക്കുന്നതായി മസ്ദാര്‍ സിറ്റിയിലെ സുസ്ഥിര വികസനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ബ്രെക്കി പറഞ്ഞു.
'ഞങ്ങള്‍ നിരവധി നെറ്റ്‌സീറോ എനര്‍ജി പ്രോജക്ടുകള്‍ രൂപകല്‍പ്പന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന് ഞങ്ങള്‍ക്ക്, വ്യക്തിപരമായി എനിക്ക് പ്രത്യേക സന്തോഷമുണ്ട്. പ്രത്യേകിച്ചു സിഒപി28 വേളയില്‍ ഞങ്ങള്‍ ഇത് പ്രഖ്യാപിക്കുന്നതിനാല്‍- അദ്ദേഹം പറഞ്ഞു.
ഭൂമിയുടെ ഉത്തരവാദിത്തമുള്ള പരിപാലകര്‍ എന്ന നിലയില്‍ നമ്മുടെ പ്രതിബദ്ധതയുടെ ശക്തമായ പ്രതീകമായി വര്‍ത്തിക്കുന്ന, സാംസ്‌കാരികവും ആത്മീയവും പാരിസ്ഥിതികവുമായ ഒരു യാത്രയിലേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകുന്ന പള്ളിയായിരിക്കും ഇതെന്നും അല്‍ ബ്രെക്കി പറഞ്ഞു.

 

Tags

Latest News