തൃശൂര്‍ - ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കുട്ടികളടക്കം അന്‍പതോളം തീര്‍ത്ഥാടകര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. സേലം എടപ്പാടിയില്‍ നിന്ന് വന്നിരുന്ന ബസിനാണ് തീ പടര്‍ന്നത്. ബസ് റെയില്‍വേ മേല്‍പ്പാലം ഇറങ്ങി പെട്രോള്‍ പമ്പിന് മുന്നിലെത്തിയതോടെ ഓഫാവുകയും എഞ്ചിന്റെ ഭാഗത്ത് നിന്ന് പെട്ടെന്ന് തീപടരുകയുമായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും അപ്പോഴോക്കും പെട്രോള്‍ പമ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. സെല്‍ഫ് മോട്ടോര്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകള്‍ ബസ്സില്‍ ഉണ്ടായിരുന്നതും പെട്രോള്‍ പമ്പിനു മുന്നിലായതും ആശങ്ക പരത്തി. ഡീസല്‍ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)