തൃശൂര്‍-തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച ഇന്നത്തെ അവധി പിന്‍വലിച്ചു. നവകേരള സദസിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഇന്നു അവധിയായിരിക്കുമെന്ന് കലക്ടര്‍ പ്രഖ്യാപിച്ചത്. സ്റ്റേറ്റ് സ്കൂള്‍ പാര്‍ലമെന്റ് നടക്കുന്ന സാഹചര്യത്തിലാണ് അവധി പിന്‍വലിച്ചത്. 4 ന് ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയോജക മണ്ഡലങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നേരത്തെ അവധി പ്രഖ്യാപിച്ചത്. നവകേരള സദസിന്റെ ഭാഗമായി ഉണ്ടാക്കുന്ന ഗതാഗത തിരക്കും യാത്രാ ബുദ്ധിമുട്ടും പരിഗണിച്ചായിരുന്നു തീരുമാനം.